Thu, 18 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Flights Service

America

ഫിലഡൽഫിയ - കൊച്ചി വിമാന സർവീസിന് പുതിയ പ്രതീക്ഷ; വർഷങ്ങളായുള്ള ശ്രമങ്ങളിൽ ഓർമ ഇന്‍റർനാഷ്ണലിന്‍റെ സജീവ പങ്കാളിത്തം

ഫി​ല​ഡ​ൽ​ഫി​യ: ഫി​ല​ഡ​ൽ​ഫി​യ അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ (പി​എ​ച്ച്എ​ൽ) നി​ന്ന് ദോ​ഹ വ​ഴി കൊ​ച്ചി​യി​ലേ​ക്കു​ള്ള ഖ​ത്ത​ർ എ​യ​ർ​വേ​യ്സ് സ​ർ​വീ​സ് 2026 ഓ​ഗ​സ്റ്റ് ഒ​ന്ന് മു​ത​ൽ പു​ന​രാ​രം​ഭി​ക്കു​ന്ന​താ​യി പ്ര​ഖ്യാ​പി​ച്ച​തോ​ടെ, അ​മേ​രി​ക്ക​ൻ മ​ല​യാ​ളി സ​മൂ​ഹ​ത്തി​ന് ഏ​റെ​ക്കാ​ല​മാ​യി കാ​ത്തി​രു​ന്ന ഒ​രു സു​പ്ര​ധാ​ന വാ​ർ​ത്ത​യാ​ണ് യാ​ഥാ​ർ​ഥ്യ​മാ​യി​രി​ക്കു​ന്ന​ത്.

പെ​ൻ​സി​ൽ​വേ​നി​യ, ന്യൂ​ജ​ഴ്‌​സി, ഡെ​ല​വെ​യ​ർ എ​ന്നി​വി​ട​ങ്ങ​ളി​ലെ ആ​യി​ര​ക്ക​ണ​ക്കി​ന് മ​ല​യാ​ളി​ക​ൾ​ക്ക് ഈ ​സ​ർ​വീ​സ് വ​ലി​യ യാ​ത്രാ​സൗ​ക​ര്യം ഒ​രു​ക്കു​മെ​ന്നാ​ണ് പ്ര​തീ​ക്ഷ. ഫി​ല​ഡ​ൽ​ഫി​യ​യി​ൽ നി​ന്ന് കേ​ര​ള​ത്തി​ലേ​ക്കും ദ​ക്ഷി​ണേ​ന്ത്യ​യി​ലേ​ക്കും കൂ​ടു​ത​ൽ മി​ക​ച്ച വി​മാ​ന​ബ​ന്ധ​ങ്ങ​ൾ ല​ഭ്യ​മാ​ക്ക​ണ​മെ​ന്ന ആ​വ​ശ്യ​വു​മാ​യി ഓ​ർ​മ ഇ​ന്‍റ​ർ​നാ​ഷ്ണ​ൽ ക​ഴി​ഞ്ഞ ഒ​രു ദ​ശാ​ബ്ദ​ത്തി​ലേ​റെ​യാ​യി വി​വി​ധ ത​ല​ങ്ങ​ളി​ൽ പ്ര​വ​ർ​ത്തി​ച്ചു​വ​രി​ക​യാ​യി​രു​ന്നു.

ഈ ​വി​ഷ​യ​ത്തി​ൽ നേ​രി​ട്ടു​ള്ള സു​പ്ര​ധാ​ന ഇ​ട​പെ​ട​ലു​ക​ളും ഔ​ദ്യോ​ഗി​ക കൂ​ടി​ക്കാ​ഴ്ച​ക​ളും 2015-ൽ ​ഓ​ർ​മ ഇ​ന്‍റ​ർ​നാ​ഷ്ണ​ൽ പ​ബ്ലി​ക് അ​ഫ​യേ​ഴ്സ് ചെ​യ​ർ വി​ൻ​സ​ന്‍റ് ഇ​മ്മാ​നു​വേ​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ആ​രം​ഭി​ച്ചു. അ​ന്ന​ത്തെ ഫി​ല​ഡ​ൽ​ഫി​യ സി​റ്റി കൗ​ൺ​സി​ൽ അം​ഗ​മാ​യി​രു​ന്ന Al Taubenbergerന്‍റെ സ​ഹ​ക​ര​ണ​വും പി​ന്തു​ണ​യും ഈ ​ശ്ര​മ​ങ്ങ​ൾ​ക്ക് നി​ർ​ണാ​യ​ക​മാ​യി​രു​ന്നു.

തു​ട​ർ​ന്നു​ള്ള വ​ർ​ഷ​ങ്ങ​ളി​ൽ ഓ​ർ​മ ഇ​ന്‍റ​ർ​നാ​ഷ്ണ​ൽ നേ​താ​ക്ക​ൾ ഫി​ല​ഡ​ൽ​ഫി​യ അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ലെ ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​രു​മാ​യി നി​ര​വ​ധി ത​വ​ണ ച​ർ​ച്ച​ക​ൾ ന​ട​ത്തി.

2023-ലെ ​ഒ​രു പ്ര​ധാ​ന കൂ​ടി​ക്കാ​ഴ്ച​യി​ൽ ഫി​ല​ഡ​ൽ​ഫി​യ ഇ​ന്‍റർ​നാ​ഷ്ണ​ൽ എ​യ​ർ​പോ​ർ​ട്ട് ചീ​ഫ് എ​ക്സി​ക്യൂ​ട്ടി​വ് ഓ​ഫീ​സ​ർ അ​റ്റി​ഫ് സ​യീ​ദ്, എ​യ​ർ സ​ർ​വീ​സ് ഡെ​വ​ല്പ്മെ​ന്‍റ് ഡ​യ​റ​ക്ട​ർ എ​ഡ്ഗാ​ർ ഏ​രി​യാ​സ്, ഏ​വി​യേ​ഷ​ൻ ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ർ ജെ​യിം​സ് ടി​ര​ൽ എ​ന്നി​വ​ർ ഇ​ന്ത്യ​ൻ-​മ​ല​യാ​ളി സ​മൂ​ഹ​ത്തി​ന്‍റെ യാ​ത്രാ ആ​വ​ശ്യ​ക​ത​ക​ൾ വി​ശ​ദ​മാ​യി കേ​ൾ​ക്കു​ക​യും കേ​ര​ള മേ​ഖ​ല​യി​ലേ​ക്കു​ള്ള വി​മാ​ന സ​ർ​വീ​സു​ക​ളു​ടെ സാ​ധ്യ​ത​ക​ൾ സം​ബ​ന്ധി​ച്ച് അ​നു​കൂ​ല നി​ല​പാ​ട് പ്ര​ക​ടി​പ്പി​ക്കു​ക​യും ചെ​യ്തി​രു​ന്നു.

ആ ​നി​ർ​ണാ​യ​ക യോ​ഗ​ത്തി​ൽ ഓ​ർ​മ ഇന്‍റർ​നാ​ഷ്ണ​ൽ പ​ബ്ലി​ക് അ​ഫ​യേ​ഴ്സ് ചെ​യ​ർ വി​ൻ​സന്‍റ് ഇ​മ്മാ​നു​വേ​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ജോ​സ് ആ​റ്റു​പു​റം (ഓ​ർ​മ ഇ​ന്‍റർ​നാ​ഷ്ണ​ൽ ട്ര​സ്റ്റീ ബോ​ർ​ഡ് ചെയ​ർ), സ​ജി സെ​ബാ​സ്റ്റ്യ​ൻ (ഓ​ർ​മ ഇ​ന്‍റ​ർ​നാ​ഷ്ണ​ൽ പ്ര​സി​ഡ​ന്‍റ്), ജോ​ർ​ജ് ന​ട​വ​യ​ൽ (മു​ൻ പ്ര​സി​ഡന്‍റ്), അ​റ്റേ​ണി ജോ​സ​ഫ് കു​ന്നേ​ൽ (ചെ​യ​ർ ലീ​ഗ​ൽ സെ​ൽ), ജോ​സ് തോ​മ​സ് (ചെ​യ​ർ ടാ​ല​ന്‍റ് പ്രൊ​മോ​ഷ​ൻ ഫോ​റം), നൈ​നാ​ൻ മ​ത്താ​യി (ചെ​യ​ർ ചാ​രി​റ്റി ആ​ക്ടി​വി​റ്റീ​സ്), ഷൈ​ലാ രാ​ജ​ൻ (ഓ​ർ​മ ഫി​ല​ഡ​ൽ​ഫി​യ ചാ​പ്‌​റ്റ​ർ പ്ര​സി​ഡ​ന്‍റ്), ആ​ലീ​സ് ജോ​സ് എ​ന്നി​വ​ർ മീ​റ്റിംഗിൽ ക്ഷ​ണി​താ​ക്ക​ളാ​യി പ​ങ്കെ​ടു​ത്തി​രു​ന്നു.

ഫി​ല​ഡ​ൽ​ഫി​യ മേ​ഖ​ല​യി​ലെ ഇ​ന്ത്യ​ൻ -​ മ​ല​യാ​ളി സ​മൂ​ഹ​ത്തി​ന്‍റെ വ​ള​ർ​ച്ച​യും യാ​ത്രാ ആ​വ​ശ്യ​ക​ത​യും സം​ബ​ന്ധി​ച്ച വി​വ​ര​ങ്ങ​ൾ ഈ ​പ്ര​തി​നി​ധി​സം​ഘം വി​മാ​ന​ത്താ​വ​ള അ​ധി​കൃ​ത​ർ​ക്ക് സ​മ​ർ​പ്പി​ച്ചി​രു​ന്നു.

 

Latest News

Corehub Up